തിരുവനന്തപുരം: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ രാമായണമാസാചരണ സംസ്ഥാനതല ഉദ്ഘാടനം നടത്തും.16ന് വൈകിട്ട് 5ന് ആറ്റുകാൽ ക്ഷേത്രത്തിന് മുൻവശത്തുള്ള വിശ്വരൂപം ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് നടൻ ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും.സമിതി സംസ്ഥാന പ്രസിഡന്റ് എം. മോഹനൻ അദ്ധ്യക്ഷത വഹിക്കും.നടൻ എം.ആർ. ഗോപകുമാർ,ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ചെയർപേഴ്സൺ ഗീതാദേവി,ചിന്മയാ മിഷൻ സ്വാമി അഭയാനന്ദജി,സംസ്ഥാന കമ്മിറ്റി അംഗം സി.കെ.കുഞ്ഞ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംസ്ഥാന ദേവസ്വം സെക്രട്ടറി ജി.രാജേന്ദ്രൻ,സംസ്ഥാന പ്രചാർ പ്രമുഖ് ഷാജു വേണുഗോപാൽ,ജില്ലാ മഹാനഗർ സെക്രട്ടറി കെ.അനിൽകുമാർ,ജില്ലാ പ്രസിഡന്റ് എസ്.ഭുവനചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.