കടയ്ക്കാവൂർ: കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റായി പ്രമുഖ എഴുത്തുകാരനും കേരള സാഹിത്യ അക്കാഡമി മുൻ ചെയർമാനുമായ പെരുമ്പടവം ശ്രീധരൻ,വർക്കിംഗ് പ്രസിഡന്റായി അഡ്വ.ചെറുന്നിയൂർ ജയപ്രകാശ്, ജനറൽ സെക്രട്ടറിയായി ഡോ. കെ .സുധാകരൻ, സെക്രട്ടറി വി .ലൈജു, ട്രഷറർ ഡോ. ബി. ഭുവനേന്ദ്രൻ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 12 അംഗ ഗവേണിംഗ് ബോഡിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിനു വൻ വിജയമാണ് ലഭിച്ചത്. അഡ്വ. എ.എ .റഹിം, എം.പി,ശ്യാമാപ്രകാശ്,ഗീതാ നസീർ, സി.വി. സുരേന്ദ്രൻ, ഉണ്ണി ആറ്റിങ്ങൽ, ആർ. ഷാജി,കെ.ജെയിൻ,എസ്. ശരത്ചന്ദ്രൻ, രാമചന്ദ്രൻ കരവാരം, അഡ്വ. ആനയറ ഷാജി, ശാന്തൻ.എച്ച്, വി.രജിഎന്നിവരാണ് ഔദ്യോഗിക പാനലിൽ നിന്ന് ഗവേണിങ് ബോഡിയിലേക്ക് വിജയിച്ചവർ . പുതിയ ഭാരവാഹികൾ റിട്ടേണിംഗ് ഓഫീസർ അഡ്വ.കെ.രമേശൻ മുമ്പാകെ അധികാരം ഏറ്റെടുത്തു