photo1

പാലോട്: എസ്.എൻ.ഡി.പി നന്ദിനഗർ (ആലംപാറ) 912-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ആലംപാറ ദേവീക്ഷേത്രത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന കല്യാണമണ്ഡപത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് മോഹൻ ദാസ്, യൂണിയൻ സെക്രട്ടറി നെടുമങ്ങാട് രാജേഷ് എന്നിവർ ചേർന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 40 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. മണ്ഡപത്തിന്റെ തറക്കല്ലിടൽ 2018ൽ സ്വാമി പ്രകാശാനന്ദയാണ് നിർവഹിച്ചത്. ക്ഷേത്രം തച്ചൻ ചിറയിൻകീഴ് രത്നാകരൻ, ശാഖാ പ്രസിഡന്റ് നന്ദിയോട് രാജേഷ്, സെക്രട്ടറി പ്രവീൺ, വൈസ് പ്രസിഡന്റ് പ്രശാന്ത്, യൂണിയൻ കമ്മിറ്റി അംഗം ആദർശ്, അംഗങ്ങളായ ടി.എസ്. വിജയൻ, സനൽ, അനീഷ്, അരുൺ, അനിരുദ്ധൻ, അശോകൻ, അരുൺ, മുൻ ശാഖാ പ്രസിഡന്റ് സോമൻ, മുൻ ശാഖാ സെക്രട്ടറിമാരായ വിനായകൻ, രാജേന്ദ്രൻ, ക്ഷേത്രം മേൽശാന്തി സുഭാഷ് ഭാർഗവൻ, സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.