
ദ ഗ്രേ മാൻ എന്ന ഹോളിവുഡ് ചിത്രത്തിന്റെ പ്രമോഷന് മക്കളായ യാത്ര, ലിംഗ എന്നിവർക്ക് ഒപ്പം ധനുഷ് എത്തി. മക്കൾക്ക് ഒപ്പമുള്ള ധനുഷിന്റെ ചിത്രം ട്വിറ്ററിൽ തരംഗമാവുന്നു.അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ജോറൂസോ, ആന്റണി റൂസ് എന്നിവർ ഒരുക്കുന്ന ദ ഗ്രേ മാൻ ജൂലായ് 22ന് നെറ്റ് ഫ്ളിക്സിൽ സ്ട്രീം ചെയ്യും. റയാൻ ഗോസ്ളിംഗ്, ക്രിസ് ഇവാൻസ്, അനാ ഡെ അർമാസ് എന്നിവരും ധനുഷിനൊപ്പം പ്രധാന വേഷം ചെയ്യുന്നു. മാർക് ഗ്രേനെയുടെ ദ ഗ്രേ മാൻ എന്ന ത്രില്ലർ നോവലിനെ ആധാരമാക്കിയാണ് ചിത്രം.