വെള്ളനാട്:വെള്ളനാട് ഗ്രാമ പഞ്ചായത്തിലെ വികസന സെമിനാർ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ എസ്.അനിത കരട് പദ്ധതി രേഖ അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ,ഗ്രാമ പഞ്ചായത്തംഗങ്ങളായ കടുവാക്കുഴി ബിജുകുമാർ,എസ്.ബിന്ദു,ടി.റോബർട്ട്,വി.ജെ.സുമം,പുതുക്കുളങ്ങര മണികണ്ഠൻ,എൽ.പി.മായാദേവി,ആശമോൾ,ബി.മെർലിൻ സെക്രട്ടറി ഹേമലത,പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങുയവർ സംസാരിച്ചു.