നെയ്യാറ്റിൻകര:ഐ.സി.ഡി.എസ് അതിയന്നൂർ ബ്ലോക്കും നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രവും സംയുക്തമായി മൂന്ന് വയസിനുതാഴെയുള്ള കുഞ്ഞുങ്ങളുടെ ബുദ്ധിവികാസ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. അടിമലത്തുറ അങ്കണവാടിയിൽ സംഘടിപ്പിച്ച ക്യാമ്പിൽ ചൈൽഡ് ഡെവലപ്പ്മെന്റ് പ്രൊജക്റ്റ്‌ ഓഫീസർ ശിവപ്രിയ, ഐ.സി.ഡി.എസ് സൂപ്പർവൈസർ കൃഷ്‌ണേന്ദു,അങ്കണവാടി വർക്കേഴ്സ്,ഡെവലപ്പ്മെന്റൽ ആൻഡ് ബിഹേവിയറൽ പീഡിയാട്രിഷൻ ഡോ.ദീപ ബിനോദ്,ഡെന്റൽ മെഡിസിൻ വിഭാഗം മേധാവി ഡോ.അംബിക,സീനിയർ ഡെവലപ്പ്മെന്റൽ തെറാപ്പിസ്റ്റ് സ്വപ്ന,ഡെവലപ്പ്മെന്റൽ നഴ്‌സ്‌ കൗൺസിലർ അശ്വതി,ബിൻസി,നിംസ് ചാരിറ്റി കോർഡിനേറ്റർ രേണു,നഴ്സിംഗ് ട്യൂറ്റർ പത്മജ,നിംസ് നഴ്സിംഗ് വിദ്യാർത്ഥിനികൾ തുടങ്ങിയവർ പങ്കെടുത്തു.