
വെഞ്ഞാറമൂട്:കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു തോന്നയ്ക്കൽ മഹാകവി കുമാരനാശാൻ സ്മാരകത്തിൽ 'അക്ഷരായനം കാക്കിയെഴുത്തിന്റെ വർത്തമാനം' എന്ന വിഷയത്തിൽ സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചു.കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി അദ്ധ്യക്ഷനായ ഉദ്ഘാടന സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. ക്യാമ്പ് ഡയറക്ടർ ഡോ.പി.കെ.രാജശേഖരൻ മുഖ്യാതിഥിയായിരുന്നു. ചെറുകഥാകൃത്ത് മുരളി,കെ.പി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി പ്രദീപ്,കാവൽ കൈരളി എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ ഇന്ദു പി.എൽ,സുജിത്.എസ്.ജെ എന്നിവർ സംസാരിച്ചു.സമാപന സമ്മേളനത്തിൽ കവി പ്രൊഫ.വി.മധുസൂദനൻ നായർ വിശിഷ്ടാതിഥിയായി.ഇന്റലിജൻസ് ഐ.ജി കെ. സേതുരാമൻ മുഖ്യ പ്രഭാഷണം നടത്തി.കെ.പി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ബാബു,കാവൽ കൈരളി മുൻ എഡിറ്റർ ജ്യോതിഷ്.ആർ.കെ,സബ് എഡിറ്റർ പ്രസാദ് പാറപ്പുറം,ബോർഡ് അംഗം പ്രവീഷ് കെ.വി എന്നിവർ സംസാരിച്ചു.