ആറ്റിങ്ങൽ:റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ അമൃതം പദ്ധതി ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസിൽ സജി വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കാഴ്ച ശ്രവ്യ സംരക്ഷണം ഉറപ്പാക്കുന്നതാണ് അമൃതം പദ്ധതി.ഗേൾസ് എച്ച്.എം കവിത ജോൺ,​ടൗൺ യു.പി.എസ് എച്ച്.എം അജികുമാർ,ഇടയ്ക്കോട് എൽ.പി.എസ്. എച്ച്.എം ജയകുമാരൻ ആശാരി,​കിഴുവിലം യു.പി.എസ് എച്ച്.എം ഷീജ ,​അജി.എൻ.എസ്.കെ,​അഡ്വ. എൻ.എൻ.സജി,ബിന്ദു,​ശരത്,​കണ്ണൻ ചന്ദ്രാപ്രസ്,​സുരേഷ് കെ.എൻ,​രമേഷ്,​ചാൾസ്,​രമേശ് എന്നിവർ പങ്കെടുത്തു.