വെള്ളനാട്:മുണ്ടേല എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗം നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു.പ്രതിനിധി സഭാംഗം ടി.പുരുഷോത്തമൻ നായർ,മേഖലാ കൺവീനർ വെള്ളനാട് ശ്രീകുമാർ,സെക്രട്ടറി കെ.രാമകൃഷ്ണൻ നായർ,വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.പുരുഷോത്തമൻ നായർ(പ്രസിഡന്റ്),കെ.ഗോപാലകൃഷ്ണൻ നായർ(വൈസ് പ്രസിഡന്റ്),എൻ.ഗംഗാധരൻ നായർ(സെക്രട്ടറി),കെ.ബാലചന്ദ്രൻ നായർ(ജോയിന്റ് സെക്രട്ടറി),ജി.നാരായണൻകുട്ടി(ട്രഷറർ),യൂണിയൻ പ്രസിനിധികലായി എൻ.കുഞ്ഞിരാമൻ നായർ,കെ.രാമകൃഷ്ണൻ നായർ എന്നിവരേയും വനിതാ സമാജം ഭാരവാഹികളായി എസ്.ശ്രീലേഖ(പ്രസിഡന്റ്),ലതാകുമാരി(സെക്രട്ടറി),ബാലസംഘം പ്രസിഡന്റായി ദീപക്ക്,സെക്രട്ടറിയായി വി.എസ്.ത്രിദീപ്എന്നിവരെയും തിരഞ്ഞെടുത്തു.