
തിരുവനന്തപുരം: ഏറ്റവും കൂടുതൽ ആഭ്യന്തര, വിദേശ സഞ്ചാരികൾ എത്തുന്ന കൊച്ചി കേന്ദ്രമായി ക്രൂയിസ് ടൂറിസവും ഫുഡ് ടൂറിസവും നടപ്പാക്കുമെന്ന് മന്ത്റി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. വെണ്ടുരുത്തി പഴയപാലം ഫുഡ് സ്ട്രീറ്റാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കൊച്ചി നഗര മേഖല, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി , കുമ്പളങ്ങി, ചെറായി , വൈപ്പിൻ തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്ന കൊച്ചിയുടെ ടൂറിസം സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കും. മേഖല തിരിച്ചു നോക്കുമ്പോൾ 52 ശതമാനം വിദേശ വിനോദ സഞ്ചാരികളും മധ്യകേരളത്തിലേക്കാണ് എത്തുന്നത്. അതിൽ പ്രധാന പങ്കുള്ളത് കൊച്ചിക്കാണ്.