ard

ആര്യനാട്:എസ്.എൻ.ഡി.പി യോഗം ആര്യനാട് ശാഖയിലെ വിദ്യാസരസ്വതി ക്ഷേത്രത്തിൽ സരസ്വതീ ദേവിയുടെ പുനപ്രതിഷ്ഠനടന്നു.നാല് ദിവസങ്ങളിലായി നടന്ന പ്രത്യേക പൂജകളും പുന പ്രതിഷ്ഠയ്ക്ക് പുറമേ ഗണപതി വിഗ്രഹ പ്രതിഷ്ഠയും നാഗർ പ്രതിഷ്ഠയും നടന്നു.കർമ്മങ്ങൾക്ക് ക്ഷേത്ര തന്ത്രി മുണ്ടക്കയം പ്രസാദ് തന്ത്രിയും ക്ഷേത്ര ജ്യോത്സ്യൻ ഉത്തരംകോട് സജുവും നേതൃത്വം നൽകി.