cpm-parassala

പാറശാല: സി.പി.എമ്മിനും മുഖ്യമന്ത്രിക്കും എതിരെയുള്ള അപവാദ പ്രചാരണങ്ങൾക്കെതിരെ പാറശാല ഏരിയാ കമ്മിറ്റി പ്രചാരണജാഥ സംഘടിപ്പിച്ചു. കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉച്ചക്കട ജംഗ്ഷനിൽ നടന്ന ചടങ്ങിൽ കമ്മിറ്റി അംഗം കടകുളം ശശി അദ്ധ്യക്ഷത വഹിച്ചു. കുളത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. അത്തനാസ് സ്വാഗതം പറഞ്ഞു. എം.എൽ.എ കെ. ആൻസലൻ, ജാഥാ ക്യാപ്ടൻ എസ്. അജയകുമാർ (ഏരിയാ സെക്രട്ടറി)​, ഏരിയാ കമ്മിറ്റി അംഗങ്ങളായ വി.എസ്. ബിനു, വി. താണുപിള്ള, എസ്.കെ. ബെൻഡാർവിൻ, എൻ.എസ്. നവനീത്കുമാർ, കെ. അംബിക എന്നിവർ സംസാരിച്ചു. ഇന്നലെ രാവിലെ 9ന് നെടുവാൻവിളയിൽ നിന്ന് ആരംഭിച്ച ജാഥ ഉദിയൻകുളങ്ങരയിൽ സമാപിച്ചു.