palm-products

പാറശാല:പാം പ്രാേഡക്ട്സ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ വാർഷിക സമ്മേളനവും ക്ഷേമനിധി രജിസ്ട്രേഷൻ മേളയും പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻ ഡാർവിൻ ഉദ്ഘാടനം ചെയ്തു.ഉദിയൻകുളങ്ങര പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് കൊറ്റാമം ശോഭനദാസ് അദ്ധ്യക്ഷത വഹിച്ചു.എം.ആർ.സൈമൻ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ,പനവിള രാജേന്ദ്രൻ,പത്മകുമാർ, പൊൻവിള ജറീഷ്,സച്ചിൻ മരിയാപുരം അമൽ,യൂണിയൻ ഭാരവാഹികളായ മലയിൻകീഴ് ശശികുമാർ, നെൽസൻ, രാജമണി,പാറശാല കൃഷ്ണപിളള, മുരളി,തത്തിയൂർ വിജയൻ,ജെ.സർള,നേശം തുടങ്ങിയവർ സംസാരിച്ചു.