gg

വർക്കല: നമ്പർ പ്ലേറ്റില്ലാത്ത മൂന്ന് ബൈക്കുകൾ വർക്കലയിൽ മോട്ടോർ വാഹന വകുപ്പ് പിടികൂടി. വർക്കല ബീച്ച് കാണാനെത്തിയ സംഘം സഞ്ചരിച്ച വാഹനങ്ങളാണ് ഹെലിപ്പാട്, ജനാർദ്ദനപ്പുരം ഭാഗങ്ങളിൽ നിന്ന് പിടികൂടിയത്. വർക്കലയിലും പരിസരങ്ങളിലും അമിതവേഗതയിൽ വിലസുന്ന സംഘത്തെ കുടുക്കുന്നതിന്റെ ഭാഗമായാണ് ആർ.ടി.ഒ പരിശോധന നടത്തിയത്. വർക്കല മോഡൽ സ്കൂൾ ജംഗ്ഷൻ, താഴെവെട്ടൂർ റോഡ്, ശിവഗിരി എസ്.എൻ കോളേജ് പരിസരം, ഇടവ ഹൈസ്കൂൾ പരിസരം, പാളയംകുന്ന്, ചവർകോഡ് തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ ഇത്തരം ഗതാഗത നിയമലംഘനങ്ങൾ നടക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഇത്തരം സംഘങ്ങളെ പിടികൂടാൻ പരിശോധന കർശനമാക്കുമെന്ന് വർക്കല ആർ.ടി.ഒ അറിയിച്ചു.