
തിരുവനന്തപുരം: നേമം കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കുകയാണെന്ന അറിയിപ്പ് റെയിൽവേ ബോർഡിൽ നിന്നോ റെയിൽവേ മന്ത്രാലയത്തിൽ നിന്നോ സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയിൽ. ജൂൺ 20ന് ചീഫ് സെക്രട്ടറി റെയിൽവേയുമായി നടത്തിയ യോഗത്തിൽ പദ്ധതി പിൻവലിക്കുന്ന തീരുമാനം എടുത്തിട്ടില്ലെന്നാണ് റെയിൽവേ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.
വിദൂര വിദ്യാഭ്യാസ കോഴ്സ് പരിഗണനയിൽ
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് വിദൂര വിദ്യാഭ്യാസ ബിരുദ, പി.ജി കോഴ്‌സുകൾക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തെ സർവകലാശാലകളിൽ വിദൂരവിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്‌ട്രേഷൻ കോഴ്‌സുകൾ പരിഗണിക്കുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. കേന്ദ്രം തീരുമാനം എടുക്കുന്നതുവരെ സർവകലാശാലകളോട് പ്രവേശന നടപടികളിലേക്ക് കടക്കരുതെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.