
നെയ്യാറ്റിൻകര: പെരുങ്കടവിള ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കരട് വാർഷിക പദ്ധതിരേഖ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാനക്കോട് ബാലരാജ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാൽകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. ബിനു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഐ.ആർ. സുനിത, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ മഞ്ചുഷ ജയൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. രജികുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.ടി. ഷീല കുമാരി, കെ.വി. പദ്മകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ. സ്നേഹലത, ധന്യ പി. നായർ, വിനീതകുമാരി, കാക്കണം മധു, മിനി പ്രസാദ്, ജയചന്ദ്രൻ കെ.എസ്, വിമല, സുജിത്, എസ്.എസ്. ശ്രീരാഗ്, അമ്പലത്തറയിൽ ഗോപകുമാർ, കെ.എസ്. പ്രഭകുമാർ, അഡ്വ. ആങ്കോട് രാജേഷ്, ഗിരീഷ് സിംഗ്, പഞ്ചായത്ത് സെക്രട്ടറി ഹരിൻ ബോസ്, ആസൂത്രണ സമിതി അംഗങ്ങളായ തൂയൂർ വിക്രമൻ നായർ, അനശ്വര, മേരി തുടങ്ങിയവർ സംസാരിച്ചു.