കാട്ടാക്കട: കേരള നാടാർ മഹാജന സംഘം നെടുമങ്ങാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാമരാജ് ജയന്തി ആഘോഷം സമാപനം ഇന്ന് വൈകിട്ട് 5.30ന് നെടുമങ്ങാട് സഹകരണ സംഘം ഹാളിൽ നടക്കും. താലൂക്ക് പ്രസിഡന്റ് പൂവച്ചൽ ചന്ദ്രൻ വൈദ്യരുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം സംസ്ഥാന പ്രസിഡന്റ് ഡോ. ഡി. ദേവപ്രസാദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി പാറശാല കൃഷ്ണൻകുട്ടി, വർക്കിംഗ് പ്രസിഡന്റ് ജെ. കോശി ന്യൂട്ടൺ, താലൂക്ക് സെക്രട്ടറി ശോഭൻ, ട്രഷറർ വിനോദ് എന്നിവർ സംസാരിക്കും.