വെള്ളനാട്: എസ്.എൻ.ഡി.പി.യോഗം വെള്ളനാട് കമ്പനിമുക്ക് ശാഖാ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും 17ന് രാവിലെ 9 മുതൽ ശാഖാ മന്ദിരത്തിൽ നടക്കും. വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് പി.വി. ശ്രീലതയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർ ബി. മുകുന്ദൻ, മിത്രനികേതൻ ജോയിന്റ് ഡയറക്ടർ ഡോ. രഘുരാമദാസ്, ഡോ.കെ.എസ്. സുപ്രിയ, ശാഖാ സെക്രട്ടറി എസ്.തങ്കപ്പൻ, വിജയൻ, സുനജ, ശാലിനി, അനിൽകുമാർ എന്നിവർ സംസാരിക്കും. യോഗത്തിൽ മുൻ ശാഖാ ഭാരവാഹികളായ കെ.വേലായുധൻ, അർജ്ജുനപ്പണിക്കർ, പി.ചന്ദ്രി, ഗുരുമന്ദിരം കോൺട്രാക്ടർ അജയപ്രസാദ് എന്നിവരെ ആദരിക്കും.