kerala

തിരുവനന്തപുരം: രാജ്യത്തെയും സംസ്ഥാനത്തെയും ഓരോ ദിവസത്തെയും ജനസംഖ്യാ കണക്കുകൾ അറിയാനാവുന്ന പോപ്പുലേഷൻ ക്ലോക്ക് കേരള സർവകലാശാലയിൽ സ്ഥാപിച്ചു. കാര്യവട്ടം കാമ്പസിലെ പോപ്പുലേഷൻ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് സംസ്ഥാനത്തെ ആദ്യത്തെ പോപ്പുലേഷൻ ക്ലോക്ക് സ്ഥാപിച്ചത്. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിലെ സ്റ്റാറ്റിറ്റിക്സ് വിഭാഗം ഡയറക്ടർ ജനറൽ സന്ധ്യാ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. ഈ ക്ലോക്കിൽ ജനസംഖ്യാ കണക്കുകൾ ഡിജിറ്റലായി പ്രദർശിപ്പിക്കും. നാഷണൽ ഹെൽത്ത് മിഷൻ സ്റ്രേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ മുഖ്യാതിഥിയായി. ഡെമോഗ്രാഫി വകുപ്പിന്റെയും പോപ്പുലേഷൻ റിസർച്ച് സെന്ററിന്റെയും ആഭിമുഖ്യത്തിൽ ലോക ജനസംഖ്യാ ദിനാചരണവും സംഘടിപ്പിച്ചു. സന്ധ്യാ കൃഷ്ണമൂർത്തി മെരി​റ്റ് അവാർഡുകൾ വിതരണം ചെയ്തു.