
മലയിൻകീഴ് : മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വാങ്ങിയ ട്രൈസ്കൂട്ടറിന്റെ വിതരണോദ്ഘാടനം നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ നിർവഹിച്ചു. മലയിൻകീഴ് ജംഗ്ഷനിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് എ. വൽസലകുമാരി അദ്ധ്യക്ഷത വഹിച്ചു.മലയിൻകീഴ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. വാസുദേവൻ നായർ സ്വാഗതം പറഞ്ഞു.വികലാംഗ ക്ഷേമ ചെയർപേഴ്സൺ എം.വി. ജയാഡാളി, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽരാധാകൃഷ്ണൻ,നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,മലയിൻകീഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഒ.ജി. ബിന്ദു,കൃഷ്ണപ്രിയ,പഞ്ചായത്ത് സെക്രട്ടറി എം.എ. ബിന്ദുരാജ്,അഞ്ജന കമലൻ എന്നിവർ സംസാരിച്ചു.