g-venugopal

തിരുവനന്തപുരം: : ബാലഗോകുലത്തിന്റെ 26ാമത് ജന്മാഷ്ടമി പുരസ്‌കാരത്തിന് ഗായകൻ ജി.വേണുഗോപാൽ അർഹനായി. 50,000 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ശ്രീകുമാരൻ തമ്പി, കൈതപ്രം ദാമോദരൻ നമ്പൂതിരി, പ്രൊഫ. സി. എൻ. പുരുഷോത്തമൻ, എൻ. ഹരീന്ദ്രൻ മാസ്റ്റർ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്. ശ്രീകൃഷ്ണ ജയന്തിയൊടനുബന്ധിച്ച് എറണാകുളത്ത് ആഗസ്റ്റ് 12ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തിൽ പുരസ്‌കാരം നൽകും.