ആറ്റിങ്ങൽ:പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 16ന് രാവിലെ 10ന് ആലംകോട് ഹാരിസൺ പ്ലാസ ഒാഡിറ്റോറിയത്തിൽ നവകേരളവും പൊലീസ് പരിഷ്കരണ ചിന്തയും എന്ന വിഷയത്തിൽ സെമിനാർ നടക്കും.വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും.എ.ഹേമചന്ദ്രൻ ഐ.പി.എസ് വിഷയം അവതരിപ്പിക്കും. ഡോ. ദിവ്യ.വി. ഗോപിനാഥ് മുഖ്യാതിഥിയായിരിക്കും.അഡ്വ. രശ്മി രാമചന്ദ്രൻ,​ ഡോ. കെ. അരുൺകുമാർ,​ ഡി.കെ. പ്രിഥ്വിരാജ്,​ ആർ.പ്രശാന്ത്,​ ടി.എസ്. ബൈജു എന്നിവർ പ്രഭാഷണം നടത്തും.