തിരുവനന്തപുരം : കുടുംബ കോടതികളിൽ കക്ഷികൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അപകീർത്തി കേസ് നൽകാനാകില്ലെന്ന് കോടതി. പ്രത്യേക സി.ബി.എെ കോടതി ജഡ്ജി കെ. സനിൽകുമാറാണ് അപകീർത്തി കേസ് എടുത്ത മജിസ്ട്രേറ്റ് കോടതി ഉത്തരവ് തള്ളിയത്. പെരുങ്കാവ് കവലോട്ടുകോണം മിഥിലാപുരിയിൽ ലക്ഷ്മി ആണ് മജിസ്ട്രേറ്ര് കോടതി നടപടിക്കെതിരെ അപ്പീൽ കോടതിയെ സമീപിച്ചത്. വിവാഹമോചന ഹർജിയുടെ ഭാഗമായി ഭർത്തൃ സഹോദരി രശ്മിക്കെതിരെ വ്യക്തിപരമായ പരാമ‍ർശങ്ങൾ ലക്ഷ്മി നടത്തിയിരുന്നു. ഇതിനെതിരെയാണ് രശ്മി മജിസ്ട്രേറ്റ് കോടതിയിൽ അപകീർത്തി കേസ് നൽകിയത്.