
തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷനിലെ ഒരു കമ്മിഷണറുടെ ഒഴിവിലേക്ക് പി.ആർ.ഡി മുൻ ഡെപ്യൂട്ടി ഡയറക്ടറും കോഴിക്കോട് മർക്കസ് നോളഡ്ജ് സിറ്റി ഡയറക്ടറുമായ എ.അബ്ദുൾ ഹക്കീമിനെ നിയമിക്കാൻ സർക്കാർ ശുപാർശ ചെയ്തു. ഗവർണറാണ് നിയമനം നടത്തേണ്ടത്. സി.പി.എം നോമിനിയായിരുന്ന എസ്.സോമനാഥ പിള്ള കഴിഞ്ഞ നവംബറിൽ വിരമിച്ച ഒഴിവിലേക്കാണ് നിയമനം. മൂന്നു വർഷത്തേക്കാണ് നിയമനം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമ മന്ത്രി എന്നിവരടങ്ങിയ സ്ക്രീനിംഗ് കമ്മിറ്റിയുടെ ശുപാർശ ഗവർണർക്ക് കൈമാറി. കായംകുളം സ്വദേശിയാണ്. സി.പി.ഐ നോമിനി എച്ച്. രാജീവൻ വിരമിച്ച ഒഴിവിലേക്ക് നിയമനത്തിന് വിജ്ഞാപനമിറക്കിയിട്ടുണ്ട്.