തിരുവനന്തപുരം: റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211 റോട്ടറി ക്ലബ്‌ ഒഫ് ട്രിവാൻഡ്രം ഫിനിക്സ്സ് പദ്ധതി അമൃതം

സ്കൂൾ കുട്ടികൾക്കായി നടപ്പാക്കിവരുന്ന ബോധവത്കരണ ക്ലാസ് തിരുമല ഗവ. യു.പി സ്കൂളിൽ കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഗവർണർ വർഗീസ് പണിക്കർ (വി.എസ്.എം), തിരുമല ഗവ. യു.പി സ്കൂൾ ഹെഡ്‌മിസ്ട്രസ് ബി. ചിന്മയി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എം.പി. രാജീവ് തുടങ്ങിയവർ പങ്കെടുത്തു. 'ദന്ത സംരക്ഷണം"എന്ന വിഷയത്തിൽ ഡോ. എസ്. സുജിത് (സി.ഡി.എച്ച് കൺവീനർ ഐ.ഡി.എസ് തിരുവനന്തപുരം), ഡോ. എസ്.എൽ. രാജീവ് (അസി. പ്രൊഫസർ ശ്രീശങ്കര ഡെന്റൽ കോളേജ് വർക്കല) എന്നിവർ ക്ലാസെടുത്തു. 'പുകയില അപകടം നിറഞ്ഞത്" എന്ന വിഷയത്തിൽ വി.ജി. സുനിൽകുമാർ (എക്സൈസ് ഇൻസ്‌പെക്ടർ, എക്സൈസ് റേഞ്ച് ഓഫീസ്, തിരുവനന്തപുരം) ക്ലാസെടുത്തതായി റോട്ടറി ക്ലബ് ഫിനിക്സ് പ്രസിഡന്റ് അഡ്വ. സുമേഷ് കുമാർ കെ.എസ്. അറിയിച്ചു.