
തിരുവനന്തപുരം:അൺപാർലമെന്ററി വാക്കുകളായി പ്രഖ്യാപിച്ചവയിൽ കൂടുതലും മോദിയെന്ന പേരിന്റെ വിശേഷണങ്ങളാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു.ജനങ്ങളുടെ മനസ്സിൽ ഏറ്റവും കൂടുതൽ വെറുപ്പുളവാക്കുന്ന വാക്കുകളായ 'മോദിയും ബി.ജെ.പിയും' കൂടി പട്ടികയിൽ ചേർത്താൽ എല്ലാം തികയും.മോദിയും കൂട്ടരും നടത്തുന്ന നെറികേടുകൾക്കെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള തുഗ്ലക് പരിഷ്‌കാരമാണ് നടപ്പാക്കാൻ പോകുന്നത്. പ്രധാനമന്ത്രിയുടെ വ്യക്തിത്വത്തെയും പ്രവൃത്തിയേയും പറ്രിയുള്ള പദപ്രയോഗം പ്രതിപക്ഷം നടത്തുമ്പോൾ എന്തിനാണ് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്. അദ്ദേഹം അർഹിക്കുന്ന പദപ്രയോഗം സഭയ്ക്കകത്തും പുറത്തും തുടരാനാണ് തീരുമാനമെന്നും സുധാകരൻ പറഞ്ഞു.