
രണ്ടാം സെമസ്റ്റർ എം.എ ഫിലോസഫി, എം.എസ്.ഡബ്ല്യൂ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 25 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എ ഹിസ്റ്ററി (വേൾഡ് ഹിസ്റ്ററി ആൻഡ് ഹിസ്റ്റോറിയോഗ്രഫി) ന്യൂ ജനറേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ 20 മുതൽ 23 വരെ അതത് കോളേജുകളിൽ നടത്തും.
മൂന്നാം സെമസ്റ്റർ ബി.എസ്സി. ഇലക്‌ട്രോണിക്സ് പ്രോഗ്രാമിന്റെ പ്രായോഗിക പരീക്ഷകൾ 19, 20 തീയതികളിൽ അതത് കോളേജുകളിൽ നടത്തും.
മൂന്നാം സെമസ്റ്റർ എം.എസ്‌സി ഹോം സയൻസ് (ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റിറ്റിക്സ്) പരീക്ഷയുടെ വൈവാവോസി 18 ന് ആലപ്പുഴ സെന്റ്.ജോസഫ് കോളേജ് ഫോർ വിമനിൽ നടത്തും.
ഒന്നാം സെമസ്റ്റർ (റഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2014 - 2019 അഡ്മിഷൻ, 2011 സ്‌കീം - 2011 അഡ്മിഷൻ മേഴ്സിചാൻസ്), മൂന്നാം സെമസ്റ്റർ (റഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2014 - 2018 അഡ്മിഷൻ, 2011 സ്‌കീം - 2011 അഡ്മിഷൻ മേഴ്സിചാൻസ്) ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.ടി) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആഗസ്റ്റ് അഞ്ചിന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി. മേഴ്സിചാൻസ് പരീക്ഷയ്ക്ക് ഓഫ്‌ലൈനായി പിഴകൂടാതെ 20 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
സാങ്കേതിക സർവകലാശാല എം.ടെക്, എം.സി.എപരീക്ഷാഫലം
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ഒന്ന്, രണ്ട് ക്ലസ്റ്ററിന്റെ എം.ടെക് മൂന്നാം സെമസ്റ്റർ (റഗുലർ, സപ്ലിമെന്ററി), ഇന്റഗ്രേറ്റഡ് എം.സി.എ ഒന്നാം സെമസ്റ്റർ (റഗുലർ, സപ്ലിമെന്ററി), മൂന്നാം സെമസ്റ്റർ (റഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പകർപ്പിന് ക്ലസ്റ്റർ ഒന്നിലെ വിദ്യാർത്ഥികൾക്ക് 20 വരെയും ക്ലസ്റ്റർ രണ്ടിലെ വിദ്യാർത്ഥികൾക്ക് 18 വരെയും എം.സി.എ വിദ്യാർത്ഥികൾക്ക് 21 വരെയും അപേക്ഷിക്കാം
ബി എച്ച് എം സി റ്റി രണ്ടും നാലും സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കുഫോസ് പ്രവേശന
പരീക്ഷ 17ന്
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ 17ന് നടക്കും.
രാജഗിരി സ്കൂൾ ഒഫ് എൻജിനിയറിംഗ്, കാക്കനാട്, ഗവ.എൻജി. കോളേജ് കോഴിക്കോട്, സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി, വിദ്യാ അക്കാഡമി ഒഫ് സയൻസ് ടെക്‌നോളജി കേച്ചേരി, തൃശൂർ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ്, തിരുവനന്തപുരം, സെന്റ് തോമസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി കഴക്കൂട്ടം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. വിവരങ്ങൾക്ക് www.kufos.ac.in. ഹാൾ ടിക്കറ്റ് അഡ്മിഷൻ പോർട്ടലിൽ.