തിരുവനന്തപുരം: കേരള വേദതാന്ത്രിക ജ്യോതിഷ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കർക്കടക രാമായണ മാസാചരണം 17 മുതൽ ആഗസ്റ്റ് 16 വരെ നടത്തും.സമാപന ദിവസങ്ങളിൽ അഹോരാത്ര രാമായണപാരായണം,ത്രികാല ലക്ഷ്മീ നാരായണപൂജ,പ്രഭാഷണം,ശ്രീരാമ പട്ടാഭിഷേകം,മംഗള ആരതി,പ്രസാദ വിതരണം എന്നിവ നടക്കും.17ന് തലയ്ക്കോട് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വിശേഷപൂജകളോടുകൂടി രാവിലെ 9ന് രാമായണ മാസാചരണയജ്ഞം ആരംഭിക്കും.പഠനകേന്ദ്രം ഡയറക്ടർ മുല്ലൂർ കെ.ശശിധരൻ, അഭിജിത്ത്.എസ്.പോറ്റി,എ.ലാസർ,എം.പ്രസന്ന,ബി.സി.ശ്രീകല എന്നിവർ നേതൃത്വം നൽകും.ഫോൺ: 9495556638.