photo

നെടുമങ്ങാട്: കുളവികോണത്തുള്ള ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച തച്ചൻകോട് മലയടി തടത്തരികത്ത് വീട്ടിൽ ആനന്ദ് (23)നെ നെടുമങ്ങാട് പൊലീസ് പിടികൂടി.സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ ഇയാൾ മെബൈൽ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ജീവനക്കാരി നോക്കിയപ്പോൾ ഇയാൾ ഓടി മറയുകയായിരുന്നു. തുടർന്ന് പൊലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ഇയാളെ ബസ് സ്റ്റാൻഡിൽ നിന്ന് പിടികൂടി. മോഷ്ടിച്ച മൊബൈൽ കടയിൽ വിൽക്കാൻ ശ്രമിച്ചിരുന്നു. ഈ കടയിൽ നിന്നു മൊബൈൽ കണ്ടെടുത്തു. നെടുമങ്ങാട് സി.ഐ സതീഷ് കുമാർ, എസ് ഐ മാരായ സൂര്യ, സുരേഷ് .എസ് ,സി.പി.ഒ ബാദുഷ, സി.പി.ഒ വിഷ്ണു, ലിജു, ഷാൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.