b-ashok

■കെ.എസ്.ഇ.ബിക്ക് നേട്ടമുണ്ടാക്കാനായതിൽ ആഹ്ളാദം

തിരുവനന്തപുരം:സമരവും വിവാദങ്ങളും നിറഞ്ഞ ഒരു വർഷത്തിനിടയിൽ പടിയിറക്കം പ്രതീക്ഷിച്ചതാണെന്നും, അത് സർക്കാർ സംവിധാനത്തിലെ സാധാരണ രീതി മാത്രമാണെന്നും കെ.എസ്.ഇ.ബി. ചെയർമാൻ പദവിയൊഴിയുന്ന ഡോ.ബി. അശോക് പറഞ്ഞു.വിവാദങ്ങളുണ്ടായെങ്കിലും പടിയിറങ്ങുമ്പോൾ കെ.എസ്.ഇ.ബിക്ക് നേട്ടം നൽകാനായതിന്റെ ആഹ്ളാദത്തിലാണ് അദ്ദേഹം.

കഴിഞ്ഞ വർഷം ജൂലായ് 16നാണ് ഡോ.ബി.അശോക് കെ.എസ്.ഇ.ബി സി.എം.ഡി.യായി ചുമതലയേറ്റത്. അന്ന് കെ.എസ്.ഇ.ബി. കോടികളുടെ നഷ്ടത്തിലായിരുന്നു.2019-20ൽ 269.55 കോടിയായിരുന്ന നഷ്ടം 2020-21ൽ 1822.35 കോടിരൂപയായി .സഞ്ചിത നഷ്ടമാകട്ടെ 12164.43കോടിയിലുമെത്തി.ഈ സ്ഥിതിയിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ 1417കോടിരൂപയുടെ പ്രവർത്തന ലാഭം കൈവരിക്കാനായതാണ് തിളങ്ങുന്ന നേട്ടം.

വിവാദങ്ങളേറെയുണ്ടെങ്കിലും നേട്ടങ്ങളുടെ ഒരു വർഷം സൃഷ്ടിക്കാൻ കഴിഞ്ഞു.രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ നേട്ടങ്ങളുടെ പട്ടികയിൽ തിളങ്ങിയ വകുപ്പും വൈദ്യുതിയായിരുന്നു.ശ്രമിച്ചാൽ പൊതുമേഖലയ്ക്ക് ലാഭത്തിലാകാൻ കഴിയുമെന്നും ,സാഹചര്യമൊരുക്കിയാൽ വ്യവസായങ്ങൾക്ക് കേരളത്തിലും വളരാനാകുമെന്ന് തെളിയിക്കാനായി.

ആഭ്യന്തര ഊർജ്ജ ഉത്പാദനം പരമാവധി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി മുടങ്ങിക്കിടന്ന അനേകം പദ്ധതികളുടെ നിർമ്മാണം പൂർത്തിയാക്കാനും നിരവധി പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാനും സാധിച്ചു. ഉത്പാദന രംഗത്ത് 173 മെഗാവാട്ട് അധികശേഷി കൈവരിച്ചു. കേരളത്തിലെ പുരപ്പുറങ്ങളിൽ നിന്ന് 142.66മെഗാവാട്ട് സൗരോർജ്ജ വൈദ്യുതോത്പാദന ശേഷിയും കൈവരിക്കാനായി

ജലവൈദ്യുതോത്പാദനരംഗത്ത് 124 മെഗാവാട്ടിന്റെ കുതിപ്പിനും തുടക്കമിട്ടു.

കേരള സർക്കാരിന്റെ ഇ മൊബിലിറ്റി നയത്തിന്റെ ഭാഗമായി 65 വൈദ്യുത കാറുകളാണ് കെ എസ് ഇ ബി നിരത്തിലിറക്കിയത്. കേരളത്തിലുടനീളം 27 വൈദ്യുതി വാഹന ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും നിർമ്മിച്ചു. ഇതിനു പുറമേ ഇരുചക്ര മുച്ചക്ര വാഹനങ്ങൾക്കായി 1140 പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിൽ 200 എണ്ണം പ്രവർത്തനമാരംഭിച്ചു.കാര്യക്ഷമതയാർന്ന പ്രവർത്തനത്തിനുള്ള അംഗീകാരമെന്ന നിലയിൽ ദേശീയതലത്തിലുള്ള നിരവധി പുരസ്‌കാരങ്ങളാണ് ഒരു കൊല്ലത്തിനുള്ളിൽ കെ എസ് ഇ ബിയെ തേടിയെത്തിയത്.

ചെ​യ​ർ​മാ​ൻ​ ​ഒ​ഴി​ഞ്ഞി​ട്ടും ഒ​ഴി​യാ​തെ​ ​വി​വാ​ദം

​സ​മ​ര​ങ്ങ​ൾ​ക്കും​ ​വി​വാ​ദ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ​ ​കെ.​എ​സ്.​ഇ.​ബി.​ ​ചെ​യ​ർ​മാ​ൻ​ ​സ്ഥാ​ന​ത്തു​ ​നി​ന്ന് ​ഡോ.​ബി.​അ​ശോ​കി​നെ​ ​മാ​റ്റി​യെ​ങ്കി​ലും,​ ​അ​ദ്ദേ​ഹം​ ​പ​ടി​യി​റ​ങ്ങു​ന്ന​തി​ന് ​മു​മ്പ് ​സ്ഥ​ലം​മാ​റ്റ​ ​വ്യ​വ​സ്ഥ​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പു​റ​ത്തി​റ​ക്കി​യ​ ​ഉ​ത്ത​ര​വി​നെ​തി​രെ​ ​ആ​ക്ഷേ​പം.
സ്ഥ​ലം​ ​മാ​റ്റ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​നി​ശ്ച​യി​ച്ച് ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡ് ​ജൂ​ലാ​യ് 11​ന് ​പു​റ​ത്തി​റ​ക്കി​യ​ ​ഉ​ത്ത​ര​വി​ൽ​ ​സം​ഘ​ട​നാ​ ​നേ​താ​ക്ക​ൾ​ക്ക് ​സം​സ്ഥാ​ന​ത​ല​ത്തി​ൽ​ ​പ്രൊ​ട്ട​ക്ഷ​ൻ​ ​ന​ൽ​കി​ല്ലെ​ന്നും​ ​അ​ത​ത് ​ജി​ല്ല​ക​ളി​ൽ​ ​മാ​ത്ര​മെ​ന്നും​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​നി​ല​വി​ൽ​ ​വൈ​ദ്യു​തി​ ​ഭ​വ​ൻ​ ​ആ​സ്ഥാ​ന​ത്ത് ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​ജി​ല്ലാ​ത​ല​ ​പ്രൊ​ട്ട​ക്ഷ​ൻ​ ​കി​ട്ടും.​ ​എ​ന്നാ​ൽ​ ​പു​തു​താ​യി​ ​ന​ൽ​കാ​നാ​വി​ല്ല.​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​യു​ടെ​യോ,​മ​റ്റേ​തെ​ങ്കി​ലും​ ​ശി​ക്ഷാ​ ​ന​ട​പ​ടി​യു​ടെ​യോ​ ​ഭാ​ഗ​മാ​യി​ ​മ​റ്റി​ട​ങ്ങ​ളി​ൽ​ ​പോ​സ്റ്റ് ​ചെ​യ്യ​പ്പെ​ട്ട​വ​ർ​ക്ക് ​പ​ഴ​യ​ ​ലാ​വ​ണ​ത്തി​ലേ​ക്ക് ​തി​രി​ച്ച് ​സ്ഥ​ലം​ ​മാ​റ്റം​ ​ന​ൽ​കാ​നാ​കി​ല്ല.​ ​ര​ണ്ടു​ ​മാ​സം​ ​മു​മ്പ് ​കെ.​എ​സ്.​ഇ.​ബി​യി​ൽ​ ​ന​ട​ന്ന​ ​സ​മ​ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സ്ഥ​ലം​ ​മാ​റ്റ​പ്പെ​ട്ട​വ​ർ​ക്ക് ​ത​ല​സ്ഥാ​ന​ത്തേ​ക്ക് ​എ​ത്താ​നാ​കി​ല്ലെ​ന്ന​താ​ണ് ​ഫ​ലം.​ ​ഭ​ര​ണാ​നു​കൂ​ല​ ​സം​ഘ​ട​നാ​ ​നേ​താ​ക്ക​ളാ​യ​ ​ഡോ.​സു​രേ​ഷ് ​കു​മാ​ർ​ ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്കും,ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ബി.​ഹ​രി​കു​മാ​ർ​ ​പാ​ല​ക്കാ​ട്ടേ​ക്കു​മാ​ണ് ​സ്ഥ​ലം​മാ​റ്റ​പ്പെ​ട്ട​ത്.
പു​തി​യ​ ​ചെ​യ​ർ​മാ​ൻ​ ​വ​രു​ന്ന​തോ​ടെ​ ​ഉ​ത്ത​ര​വ് ​തി​രു​ത്താ​നാ​കു​മെ​ങ്കി​ലും​ ​ഒ​രി​ക്ക​ൽ​ ​സ്ഥ​ലം​മാ​റ്റ​ ​മാ​ന​ദ​ണ്ഡം​ ​നി​ശ്ച​യി​ച്ച​ ​ശേ​ഷം​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​വേ​ണ്ടി​യ​ല്ലാ​തെ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​തി​രു​ത്തി​യാ​ൽ​ ​കോ​ട​തി​യി​ൽ​ ​നി​ല​നി​ൽ​ക്കി​ല്ലെ​ന്ന​ ​ആ​ശ​ങ്ക​യു​മു​ണ്ട്.
സം​ഘ​ട​നാ​ ​നേ​താ​ക്ക​ൾ​ക്ക് ​സം​ഘ​ട​നാ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​അ​വ​സ​രം​ ​ങ​ന​ൽ​കു​ന്ന​തി​നാ​യി​ ​പ​ല​പ്പോ​ഴും​ ​ആ​സ്ഥാ​ന​ത്ത് ​നി​യ​മ​നം​ ​ന​ട​ത്തു​ന്ന​താ​ണ് ​യൂ​ണി​യ​ൻ​ ​പ്രൊ​ട്ട​ക്ഷ​ൻ​ ​സം​വി​ധാ​നം.