
തിരുവനന്തപുരം:കോൺഗ്രസിന്റെ അധികാരപ്പകയുടെ ഇരയായിരുന്നു നമ്പി നാരായണനെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. നമ്പി നാരായണന്റെ ജീവിതകഥയെ ആസ്പദമാക്കി ആർ. മാധവൻ സംവിധാനം ചെയ്ത 'റോക്കട്രി ദി നമ്പി എഫക്ട്' എന്ന സിനിമയുടെ പ്രത്യേക പ്രദർശനം കണ്ടതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണത്തിനായി കഠിനാധ്വാനം ചെയ്ത നമ്പി നാരായണനെ രാജ്യദ്രോഹിയാക്കിയത് കോൺഗ്രസ് നേതാക്കളുടെ ഗൂഢാലോചനയാണ്. എൽ.ഡി.എഫ് സർക്കാരും കേസിലിടപ്പെട്ടിട്ടില്ല. നമ്പി നാരായണനെ പീഡിപ്പിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. നമ്പി നാരായണന്റെ ജീവിതം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച അണിയറ പ്രവർത്തകരെ കേന്ദ്ര മന്ത്രി അഭിനന്ദിച്ചു.