
നെയ്യാറ്റിൻകര:കാഞ്ഞിരംകുളം അനുപമ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനും ചലച്ചിത്രതാരവുമായ പ്രേംകുമാർ നിർവഹിച്ചു. ആശുപത്രി ചെയർമാൻ ഡോ.എസ്.മോഹനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സൗജന്യമെഡിക്കൽ ക്യാമ്പ് സരോജ ഹോസ്പിറ്റൽ എം.ഡി ഡോ. ജി.എസ് പ്രേംജിത്ത് നിർവഹിച്ചു.ജില്ലാ പഞ്ചായത്തംഗം അഡ്വ.സി.കെ വത്സലകുമാർ, കാഞ്ഞിരംകുളം ഗിരി, കരുംകുളം രാധാകൃഷ്ണൻ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.സുനീഷ്, കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ, അഡ്വ.പി.എസ് ഹരികുമാർ,ആർ.ശിവകുമാർ, വി. ഗോപാലകൃഷ്ണൻ,കെ.കെ വിജയൻ, എൻ.എൽ ശിവകുമാർ,ഡോ.ശ്യാംമോഹൻ,ഡോ.ആര്യ എസ്.ജയൻ,ഷൈൻ ഡാനിയേൽ തുടങ്ങിയവർ പങ്കെടുത്തു.