p

തിരുവനന്തപുരം: ആർ.എസ്.എസിനെ താനുമായി കൂട്ടിക്കെട്ടേണ്ടെന്നും പ്രതിപക്ഷത്തെ നയിക്കുന്നവർക്കാണ് ആർ.എസ്.എസ് ബന്ധമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയ്ക്ക് പ്രതിപക്ഷത്തിന്റെ അഭാവത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആർ.എസ്.എസും കെ.സുധാകരനും ഒരു പാർട്ടിയായിരുന്നു. അതുകൊണ്ട് ആർ.എസ്.എസിനെ കെട്ടേണ്ടവരും കെട്ടിപ്പിടിച്ച് നിൽക്കുന്നവരും അവിടെത്തന്നെയാണുള്ളത്. ജനതാപാർട്ടിയിലും ആർ.എസ്.എസിലും ഒരേസമയം അംഗത്വമാകാമോ എന്ന പ്രശ്നമുയർന്നപ്പോൾ ആ പാർട്ടിയിൽ അതനുവദിക്കാനാവില്ല എന്ന നിലപാടെടുത്തവരോടാണ് സി.പി.എം ഐക്യപ്പെട്ടത്. അന്ന് താൻ കെ.ജി. മാരാരുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയായി എന്ന ആരോപണമുന്നയിച്ച പണ്ഡിതനിപ്പോൾ കേന്ദ്രമന്ത്രിയാണ്.

കൂത്തുപറമ്പിൽ മത്സരിക്കുന്ന താനെങ്ങനെയാണ് ഉദുമയിൽ പോയി കമ്മിറ്റി ഭാരവാഹിയാവുക? പറയുമ്പോൾ കോമൺസെൻസിന് നിരക്കുന്ന വർത്തമാനം പറയേണ്ടേ? കെ.സുധാകരനല്ലേ അന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹി. ഗോൾവാൾക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ താണുവണങ്ങിയതിന്റെ കഥയൊന്നും പറയുന്നില്ല. ആർ.എസ്.എസ് വോട്ട് വാങ്ങിയതാരാണെന്ന് പ്രതിപക്ഷനേതാവ് സ്വന്തം മനസ്സാക്ഷിയോട് ചോദിച്ച് നോക്കുന്നത് നന്നാവും. ആർ.എസ്.എസുമായി കോൺഗ്രസ് ചേരുമ്പോൾ ആ പ്രവർത്തനത്തിന്റെ വിജയത്തിനായി മെനക്കെട്ട് പ്രവർത്തിക്കുന്നവരാണ് മുസ്ലിംലീഗ് എന്ന് ആർക്കാണറിയാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.

51​ ​ഹെ​ക്ട​റി​ൽ​ ​കൂ​ടി​ ​തീ​റ്റ​പ്പു​ൽ​ ​കൃ​ഷി

തി​രു​വ​ന​ന്ത​പു​രം​:​ 2022​-23​ ​വ​ർ​ഷം​ 51​ ​ഹെ​ക്ട​ർ​ ​ത​രി​ശ് ​ഭൂ​മി​യി​ൽ​ ​തീ​റ്റ​പ്പു​ൽ​ ​കൃ​ഷി​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​ജെ.​ചി​ഞ്ചു​റാ​ണി​ .​ ​ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​വ​ർ​ഷം​ 87​ ​ഹെ​ക്ട​ർ​ ​ത​രി​ശു​ഭൂ​മി​യി​ൽ​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കി.​ ​ഇ​റ​ച്ചി​യു​ടെ​ ​ഉ​ത്പാ​ദ​നം,​ ​സം​സ്‌​ക​ര​ണം,​ ​വി​ത​ര​ണം​ ​എ​ന്നി​വ​യ്ക്ക് ​മീ​റ്റ് ​സ്ട്രേ​റ്റ​ജി​ ​ന​ട​പ്പാ​ക്കു​മെ​ന്നും​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ക്കു​ക​യാ​ണെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.​ ​മീ​റ്റ് ​പ്രൊ​ഡ​ക്ട് ​ഒ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ​അ​ന്ത​ർ​ദ്ദേ​ശീ​യ​ ​വി​പ​ണി​ ​ക​ണ്ടെ​ത്തു​ന്ന​തി​ന് ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.