കിളിമാനൂർ :പട്ടികജാതി വകുപ്പിനുകീഴിൽ കിളിമാനൂരിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലിലേയ്ക്ക് മേട്രൺ കം ട്യൂട്ടർ തസ്തികയിലേയ്ക്ക് പട്ടികജാതിവിഭാഗത്തിൽപ്പെട്ട വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.പ്രതിമാസം 12000രൂപ നിരക്കിൽ കരാറടിസ്ഥാനത്തിലാണ് നിയമനം.ബിരുദവും ബി.എഡും യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ വിശദമായ ബയോഡേറ്റ,വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്,മാർക്ക് ലിസ്റ്റ് ഉൾപ്പെടെ,സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ജാതി സർട്ടിഫിക്കറ്റ്,പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയടക്കം 18ന് രാവിലെ 10.30ന് കിളിമാനൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.ഫോൺ.8547630019