
പാപ്പനംകോട്: പാപ്പനംകോട് വിനേകാനന്ദ നഗർ (വി.ആർ.എ 63-എ) കിഴക്കേവിള പടിപ്പുര വീട്ടിൽ എ.വി. മണികണ്ഠൻ (51, സ്പെഷ്യൽ ബ്രാഞ്ച് ഗ്രേഡ് എസ്.ഐ, കാട്ടാക്കട) കുഴഞ്ഞുവീണ് മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. 21ന് ശ്രീചിത്രയിൽ ബൈപാസ് ചെയ്യാനിരിക്കെ ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: പരേതനായ അപ്പുക്കുട്ടൻ നായർ. മാതാവ്: വത്സലകുമാരി. ഭാര്യ: ശ്രീജ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.