പാലോട്:രാമായണ മാസാചരണത്തിനും കർക്കടക മാസ പൂജകൾക്കും നാളെ തുടക്കമാകും.പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണ പാരായണം, വിശേഷാൽ ക്ഷേത്ര ചടങ്ങുകൾ എന്നിവ ഉണ്ടാകും. ആലംപാറ ദേവീക്ഷേത്രം,നന്ദിയോട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം,വെമ്പിൽ മണലയം ശിവക്ഷേത്രം,താന്നിമൂട് മഹാദേവ ക്ഷേത്രം,പച്ച ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം,ചെറ്റച്ചൽ മേലാംകോട് ദേവീക്ഷേത്രം,പുലിയൂർ മഹാദേവക്ഷേത്രം, കുന്നിൽ മേലാംകോട് ദേവീക്ഷേത്രം, സത്രക്കുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലും വിവിധ ക്ഷേത്ര ചടങ്ങുകളോടെ രാമായണ മാസാചരണം നടക്കും.കർക്കടകം 31ന് പട്ടാഭിഷേക ചടങ്ങുകളോടെ രാമായണ മാസാചരണത്തിന് സമാപനമാകും.