general

ബാലരാമപുരം:എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എം. വിൻസെന്റ് എം.എൽ.എ അനുമോദിച്ചു.ഇന്ത്യൻ നാഷണൽ കോൺഗ്രസും ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെയും നേതൃത്വത്തിൽ പാലച്ചൽക്കോണം വാർഡ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ ഉന്നത വിജയികളെ എം. വിൻസെന്റ് എം.എൽ.എ അനുമോദിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വിൻസെന്റ് ഡി പോൾ, ജില്ലാ പഞ്ചായത്ത് മെമ്പർ വിനോദ് കോട്ടുകാൽ, ബാലരാമപുരം അർഷാദ്, മംഗലത്തുകോണം ഷിബു, മംഗലത്തുകോണം മിഥുൻ തുടങ്ങിയവർ സംബന്ധിച്ചു.