vd-satheesan

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി കൊന്നിട്ടും അദ്ദേഹത്തിന്റെ വിധവയായ കെ.കെ രമയെ സി.പി.എം പിന്നാലെ നടന്ന് വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. രമയ്ക്കെതിരായ മുൻമന്ത്രി എം.എം.മണിയുടെ വിവാദപരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയെ സ്തംഭിപ്പിച്ച പ്രതിഷേധങ്ങൾക്കൊടുവിൽ, സഭാ കവാടത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.എം മണിയെ ന്യായീകരിക്കാനാണ് ഇന്നലെ മുഖ്യമന്ത്രിയും ശ്രമിച്ചത്. അവർ വിധവയായത് അവരുടെ വിധി കൊണ്ടെന്നാണ് മണി പറഞ്ഞത്. പാർട്ടി കോടതി നടപ്പാക്കിയ വിധിയാണത്. പാർട്ടി കോടതിയുടെ വിധി നടപ്പാക്കിയ ജഡ്ജി ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയും അന്ന് പാർട്ടി സെക്രട്ടറിയുമായിരുന്ന പിണറായി വിജയനാണ്. പിണറായി വിജയന്റെ പാർട്ടി കോടതിയിലാണ് ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്താനുള്ള വിധിയുണ്ടായത്. അതിന് നേതൃത്വം കൊടുത്ത ഒരാൾ, ചോരയുടെ കറ ഇപ്പോഴും കൈകളിലുള്ള മുഖ്യമന്ത്രി, ആ കസേരയിൽ ഇരുന്നു കൊണ്ട് കൊന്നിട്ടും പകതീരാതെ സംസാരിക്കുമ്പോഴും ന്യായീകരിക്കുകയാണ്.

കേരളത്തിൽ വിധവകളെ ഉണ്ടാക്കുന്ന പാർട്ടിയാണ് സി.പി.എം. എത്രയോ കുടുംബങ്ങളിൽ അനാഥരായ കുഞ്ഞുങ്ങളെ സൃഷ്ടിച്ചവരാണിവർ. അനാഥരെയും വിധവകളെയും സൃഷ്ടിക്കുന്ന ഒരു പാർട്ടി നിയമസഭയിൽ വന്ന് സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയിട്ടും ഭൂരിപക്ഷത്തിന്റെ ഹുങ്കിലും അധികാരത്തിന്റെ ധാർഷ്ട്യത്തിലും അതിനെ ന്യായീകരിക്കുകയാണ്. കേരളത്തിലെ പ്രബുദ്ധരായ ജനത ഈ കൊലയാളികളുടെ കൊലവിളി കേട്ടുകൊണ്ടിരിക്കുകയാണെന്ന് മറക്കരുത്- സതീശൻ പറഞ്ഞു.

 പ​റ​ഞ്ഞ​തിൽ നാ​ക്കു​പി​ഴ​യി​ല്ലെ​ന്ന് എം.​എം.​ ​മ​ണി

നി​യ​മ​സ​ഭ​യി​ൽ​ ​കെ.​കെ.​ ​ര​മ​യ്‌​ക്കെ​തി​രെ​ ​ന​ട​ത്തി​യ​ ​പ​രാ​മ​ർ​ശ​ത്തി​ൽ​ ​നാ​ക്കു​പി​ഴ​യി​ല്ലെ​ന്ന് ​എം.​എം.​ ​മ​ണി​ ​വ്യ​ക്ത​മാ​ക്കി.​ ​പ​റ​ഞ്ഞ​ത് ​മു​ഴു​വ​നാ​ക്കാ​ൻ​ ​സ​മ്മ​തി​ച്ചി​രു​ന്നു​വെ​ങ്കി​ൽ​ ​ഈ​ ​പ്ര​ശ്നം​ ​ഉ​ണ്ടാ​വു​മാ​യി​രു​ന്നി​ല്ല.​ ​അ​വ​രു​ടെ​ ​വി​ധി​ ​ആ​ണെ​ന്നാ​ണ് ​താ​ൻ​ ​പ​റ​ഞ്ഞ​ത്.​ ​പാ​ർ​ട്ടി​ ​നേ​തൃ​ത്വം​ ​പ​റ​ഞ്ഞാ​ൽ​ ​പ​രാ​മ​ർ​ശം​ ​പി​ൻ​വ​ലി​ക്കാ​മെ​ന്നും​ ​എം.​എം.​ ​മ​ണി​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ച്ചു.​ ​വി​വാ​ദ​പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ​ ​പ്ര​തി​പ​ക്ഷം​ ​ഇ​ന്ന​ലെ​ ​നി​യ​മ​സ​ഭ​യി​ൽ​ ​ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ ​അ​വ​സ​ര​ത്തി​ൽ​ ​മ​ണി​ ​സ​ഭ​യി​ൽ​ ​വ​ന്നി​ല്ല.
കെ.​കെ.​ ​ര​മ​യ്ക്ക് ​വി​ഷ​മ​മു​ണ്ടാ​യെ​ങ്കി​ൽ​ ​അ​തി​ന് ​താ​നെ​ന്ത് ​ചെ​യ്യ​ണ​മെ​ന്ന​ ​പ​തി​വ് ​പ്ര​തി​ക​ര​ണ​മാ​ണ് ​ഇ​ന്ന​ലെ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക് ​മു​ന്നി​ൽ​ ​അ​ദ്ദേ​ഹം​ ​ന​ട​ത്തി​യ​ത്.​ ​പ​രാ​മ​ർ​ശ​ത്തി​ൽ​ ​ഉ​റ​ച്ച് ​നി​ൽ​ക്കു​ന്ന​താ​യും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.
വ്യാ​ഴാ​ഴ്ച​ ​ധ​നാ​ഭ്യ​ർ​ത്ഥ​ന​ ​ച​ർ​ച്ച​യ്ക്കി​ട​യി​ലാ​ണ് ​എം.​എം.​ ​മ​ണി​ ​നി​യ​മ​സ​ഭ​യി​ൽ​ ​കെ.​കെ.​ ​ര​മ​യ്‌​ക്കെ​തി​രെ​ ​വി​വാ​ദ​ ​പ​രാ​മ​ർ​ശം​ ​ന​ട​ത്തി​യ​ത്.​ ​'​'​ഒ​രു​ ​മ​ഹ​തി​ ​ഇ​പ്പോ​ൾ​ ​പ്ര​സം​ഗി​ച്ചു​;​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​എ​തി​രേ,​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന് ​എ​തി​രേ,​ ​ഞാ​ൻ​ ​പ​റ​യാം​ ​ആ​ ​മ​ഹ​തി​ ​വി​ധ​വ​യാ​യി​പ്പോ​യി,​ ​അ​ത് ​അ​വ​രു​ടേ​താ​യ​ ​വി​ധി,​ ​അ​തി​നു​ ​ഞ​ങ്ങ​ളാ​രും​ ​ഉ​ത്ത​ര​വാ​ദി​ക​ള​ല്ല​'​',​ ​എ​ന്നാ​യി​രു​ന്നു​ ​പ​രാ​മ​ർ​ശം.​ ​ഇ​തി​നെ​തി​രെ​ ​വ​ലി​യ​ ​പ്ര​തി​ഷേ​ധ​മാ​ണ് ​പ്ര​തി​പ​ക്ഷം​ ​ഉ​യ​ർ​ത്തി​യ​ത്‌.

 എം.​എം.​ ​മ​ണി​യെ​ ​വ​ഴി​യിൽ ത​ട​യും

എം.​എം.​ ​മ​ണി​ ​നി​യ​മ​സ​ഭ​യി​ൽ​ ​കെ.​കെ.​ ​ര​മ​യ്‌​ക്കെ​തി​രേ​ ​ന​ട​ത്തി​യ​ ​പ്ര​സ്താ​വ​ന​ ​പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ​ ​കോ​ൺ​ഗ്ര​സ് ​മ​ണി​യെ​ ​വ​ഴി​യി​ൽ​ ​ത​ട​യു​മെ​ന്ന് ​കെ.​പി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ദീ​പ്തി​ ​മേ​രി​ ​വ​ർ​ഗീ​സ് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​സ്ത്രീ​വി​രു​ദ്ധ​ത​യാ​ണ് ​എം.​എം.​ ​മ​ണി​ ​പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​കെ.​കെ.​ ​ര​മ​യ്ക്ക് ​വി​ധ​വ​യാ​കാ​നു​ള്ള​ ​വി​ധി​യു​ണ്ടാ​ക്കി​യ​ത് ​സി.​പി.​എ​മ്മാ​ണ്.​ ​കൊ​ല​യാ​ളി​ക​ളെ​ ​മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്ന​തും​ ​വ​ഴി​വി​ട്ട​ ​രീ​തി​യി​ൽ​ ​പ​രോ​ൾ​ ​അ​നു​വ​ദി​ക്കാ​ൻ​ ​കൂ​ട്ടു​നി​ന്ന​തും​ ​സി.​പി.​എം​ ​ആ​ണ്.​ ​മ​ര്യാ​ദ​യു​ടെ​ ​അ​തി​രു​ലം​ഘി​ച്ചു​പോ​കാ​ൻ​ ​എം.​എം.​ ​മ​ണി​യെ​ ​കോ​ൺ​ഗ്ര​സ് ​അ​നു​വ​ദി​ക്കി​ല്ല.

 അ​നു​കൂ​ലി​ച്ച് ​വി​ജ​യ​രാ​ഘ​വ​നും​ ​ജ​യ​രാ​ജ​നും; ഒ​ഴി​വാ​ക്കേ​ണ്ടി​യി​രു​ന്നു​വെ​ന്ന് ​സി.​പി.ഐ

കെ.​കെ.​ ​ര​മ​ ​എം.​എ​ൽ.​എ​യ്ക്കെ​തി​രാ​യ​ ​മു​ൻ​മ​ന്ത്രി​ ​എം.​എം.​ ​മ​ണി​യു​ടെ​ ​വി​വാ​ദ​പ​രാ​മ​ർ​ശം​ ​ദു​രു​ദ്ദേ​ശ്യ​മു​ണ്ടാ​യി​രി​ക്കി​ല്ലെ​ങ്കി​ലും​ ​ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും​ ​സി.​പി.​ഐ​ ​കേ​ന്ദ്ര​ ​സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം​ ​ബി​നോ​യ് ​വി​ശ്വം​ ​പ​റ​ഞ്ഞു.​ ​എ​ന്നാ​ൽ,​ ​പ​രാ​മ​ർ​ശ​ത്തി​ൽ​ ​പ്ര​ശ്ന​മി​ല്ലെ​ന്ന് ​സി.​പി.​എം​ ​പൊ​ളി​റ്റ്ബ്യൂ​റോ​ ​അം​ഗം​ ​എ.​ ​വി​ജ​യ​രാ​ഘ​വ​നും​ ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​ഇ.​പി.​ ​ജ​യ​രാ​ജ​നും​ ​പ്ര​തി​ക​രി​ച്ചു.
മ​ണി​യെ​ ​നി​യ​ന്ത്രി​ക്ക​ണോ​യെ​ന്ന് ​തീ​രു​മാ​നി​ക്കേ​ണ്ട​ത് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പാ​ർ​ട്ടി​യാ​ണെ​ന്ന് ​സി.​പി.​ഐ​ ​നേ​താ​വ് ​ആ​നി​ ​രാ​ജ​ ​പ​റ​ഞ്ഞു.​ ​അ​ത്ത​രം​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​പി​ൻ​വ​ലി​ക്കു​ന്ന​താ​ണ് ​ക​മ്മ്യൂ​ണി​സ്റ്റ് ​ന​ട​പ​ടി.​ ​രാ​ഷ്ട്രീ​യ​ ​സം​വാ​ദ​ങ്ങ​ൾ​ക്കും​ ​ചോ​ദ്യ​ങ്ങ​ൾ​ക്കു​മു​ള്ള​ ​മ​റു​പ​ടി​യാ​യി​ ​വ്യ​ക്തി​ക​ളു​ടെ,​ ​പ്ര​ത്യേ​കി​ച്ച് ​സ്ത്രീ​ക​ളു​ടെ​ ​വേ​ദ​ന​ക​ളെ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​അ​പ​ല​പ​നീ​യ​മാ​ണ്.​ ​ഇ​ത്ത​രം​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​ക​മ്മ്യൂ​ണി​സ്റ്റു​കാ​രു​ടെ​യും​ ​ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ​യും​ ​ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​രു​താ​യി​രു​ന്നെ​ന്നും​ ​ആ​നി​ ​രാ​ജ​ ​പ​റ​ഞ്ഞു.
എ​ന്നാ​ൽ​ ​പ്ര​തി​പ​ക്ഷ​ത്തി​ന് ​വേ​ഗം​ ​പോ​കേ​ണ്ട​തി​നാ​ലാ​ണ് ​നി​യ​മ​സ​ഭ​യി​ലെ​ ​പ്ര​തി​ഷേ​ധ​വും​ ​ഇ​റ​ങ്ങി​പ്പോ​ക്കു​മെ​ന്ന് ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ​ ​പ​രി​ഹ​സി​ച്ചു.​ ​മ​ണി​ ​മാ​പ്പ് ​പ​റ​യേ​ണ്ട​തി​ല്ലെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​ ​വി​ഷ​യം​ ​അ​വ​സാ​നി​ച്ചെ​ന്ന് ​എ.​ ​വി​ജ​യ​രാ​ഘ​വ​നും​ ​പ​റ​ഞ്ഞു.
ടി.​പി.​ ​ച​ന്ദ്ര​ശേ​ഖ​ര​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​തി​നേ​ക്കാ​ൾ​ ​നീ​ച​മാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​സി.​പി.​എം​ ​അ​ധി​ക്ഷേ​പ​മെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​മു​ല്ല​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​ൻ​ ​പ്ര​തി​ക​രി​ച്ചു.​ ​കെ.​കെ.​ ​ര​മ​ ​കേ​ര​ള​ത്തി​നാ​കെ​ ​അ​ഭി​മാ​ന​മാ​ണെ​ന്ന് ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു.