general

ബാലരാമപുരം:വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി ബാലരാമപുരം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ പഞ്ചായത്ത് പടിക്കൽ പ്രതിഷേധ ധർണ നടത്തി.മണ്ഡലം പ്രസിഡന്റ് അഡ്വ.സുനീഷ് ഉദ്ഘാടനം ചെയ്തു.സൗത്ത് പ്രസിഡന്റ് രെജു ഐത്തിയൂർ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി ബിനുകുമാർ,​ മണ്ഡലം ഉപാദ്ധ്യക്ഷൻ എം.എസ് ഷിബുകുമാർ,​ ട്രഷറർ എ.ശ്രീകണ്ഠൻ,​ സെക്രട്ടറി പുന്നക്കാട് ബിജു,​ അനിൽരാജ്, വാർഡ് മെമ്പർമാരായ പുള്ളിയിൽ പ്രസാദ്,​ കോട്ടുകാൽ സുനിൽ,​ ദേവിക,​ സുനിത,​ മഞ്ചു,​ വിവിധ വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ സംബന്ധിച്ചു.