വിതുര: വിതുര ചാരുപാറ എം.ജി.എം പൊന്മുടിവാലി പബ്ളിക് സ്‌കൂളിലെ ബക്രീദ് ആഘോഷം വിവിധ പരിപാടികളോടുകൂടി നടന്നു. സ്‌കൂൾ പ്രിൻസിപ്പൽ ദീപ സി. നായർ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് മാനേജർ അഡ്വ.എൽ. ബീന നേതൃത്വം നൽകി. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.