ആറ്റിങ്ങൽ:ഒാൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ആറ്റിങ്ങൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 17ന് രാവിലെ 9 മുതൽ മാമം പേൾ പാലസിൽ വിതരണ വ്യാപാരി സംഗമവും ജി,എസ്.ടി സെമിനാറും നടക്കും.അഡ്വ.വി.ജോയി എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്യും.എ.കെ.ഡി.എ പ്രസി‌‌ഡന്റ് വി.ഹരിചന്ദ്ര ബാബു അദ്ധ്യക്ഷത വഹിക്കും.എം. ഉണ്ണികൃഷ്ണൻ വിഷയം അവതരിപ്പിക്കും.അസോസിയേഷൻ ജനറൽ സെക്രട്ടറി ജെ. സുരേഷ് കുമാർ,​ട്രഷറർ കെ.സാബു എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 12 ന് വിതരണ വ്യാപാരി സംഗമം ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും.ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി.എസ്. സുനീഷ് ബാബു,​ജില്ലാ പ്രസി‌ഡന്റ് അജിത് കെ.മാർത്താണ്ഡൻ,​ബി.അനിൽകുമാർ,​കാജ മുഹമ്മദ്,​എ.വി.കണ്ണൻ,​കെ.കൃഷ്ണകുമാർ,​ പി. വിനോദ്,​ ബൈജു.കെ.എസ്,​ ശ്യാംകുമാർ.എം.എസ്,​ രാധാകൃഷ്ണൻ കെ.ആർ.,​ എൻ.എസ്.സജു,​സന്തോഷ്.കെ എന്നിവർ സംസാരിക്കും.