
വാമനപുരം :വാമനപുരം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വാമനപുരം ഗവൺമെന്റ് യു.പി.എസിൽ കുട വിതരണം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് റജി കുമാറിന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ ബിനിത കുമാരി ഉദ്ഘാടനം ചെയ്തു.പ്രഥമാദ്ധ്യാപകൻ ഹാഷിം സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡന്റ് അശ്വതി,സീനിയർ അസിസ്റ്റന്റ് സജീദ,എസ്.ആർ.ജി കൺവീനർ രമ്യ,നവീന,രജനി എന്നിവർ സംസാരിച്ചു.