p

തിരുവനന്തപുരം: പറവൂരിൽ എങ്ങനെയും ജയിക്കാൻ ആർ.എസ്.എസിന്റെ വോട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തേടിയെന്ന് ആർ.എസ്.എസുകാർ തന്നെ വെളിപ്പെടുത്തിയിട്ടും സതീശൻ ഒളിച്ചുകളിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സതീശൻ കാര്യങ്ങളെല്ലാം പഠിച്ച് മനസ്സിലാക്കി പ്രവർത്തിക്കുന്നയാളാണ്. ഭാരതീയ വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ അദ്ദേഹം വെറുതെ പങ്കെടുക്കില്ല. വി.എസ് അവരുടെ പരിപാടിയിൽ പോയിആർ.എസ്.എസിനെതിരെയാണ് പ്രസംഗിച്ചത്. സതീശൻ ആർ.എസ്.എസിനെതിരെ എന്തെങ്കിലും പറഞ്ഞോ? കോൺഗ്രസ് വേദികളിൽ പോയി കോൺഗ്രസിനെ വിമർശിക്കാനും സി.പി.എം നേതാക്കൾ തയാറായിട്ടുണ്ട്. സതീശൻ അങ്ങനെയല്ല ചെയ്തത്. അതാണ് കള്ളക്കളി.

ജനസംഘവുമായി സി.പി.എം ഒരിക്കലും ചേർന്നിട്ടില്ല. 1977ൽ ജനസംഘമില്ല. ജനതാപാർട്ടിയാണ് മുഖ്യകക്ഷി. മൊറാർജി ദേശായിയും ചരൺസിംഗും ജോർജ് ഫെർണാണ്ടസും വീരേന്ദ്രകുമാറുമൊക്കെയാണതിന്റെ നേതാക്കൾ. ആ പാർട്ടി സി.പി.എമ്മുമായി ചിലേടങ്ങളിൽ സഖ്യമുണ്ടാക്കിയിട്ടുണ്ട്. അവരെല്ലാം പിന്നീട് സംഘടനാ കോൺഗ്രസിലും സ്വതന്ത്ര പാർട്ടിയിലും ലയിച്ചു. ജയപ്രകാശ് നാരായണനായിരുന്നു അന്ന് നേതൃത്വം. ജനതാ പാർട്ടിയിൽ ആർ.എസ്.എസുകാരുണ്ടെന്ന പ്രശ്നമുണ്ടായപ്പോൾ രണ്ട് സംഘടനകളിൽ പ്രവർത്തിക്കുന്നവർ വേണ്ടെന്ന് മൊറാർജി നിലപാടെടുത്തു. അതേച്ചൊല്ലി ജനതാ പാർട്ടിയിലും രണ്ടഭിപ്രായമായി. 79 ഏപ്രിലിൽ തലശ്ശേരി ഉപതിരഞ്ഞെടുപ്പിൽ

ആർ.എസ്.എസ് വോട്ട് വേണ്ടെന്ന് അവിടെയെത്തി ഇ.എം.എസ് പരസ്യമായി പ്രഖ്യാപിച്ചതാണ് . എന്നാൽ, ബി.ജെ.പിയെ അധികാരത്തിലെത്തിക്കുന്നതാണ് പലയിടത്തും കോൺഗ്രസ് നിലപാട്.

പാർലമെന്റിൽ നിരവധി വാക്കുകൾ നിരോധിച്ച് ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകുകയാണ്. അവസാനം പാർലമെന്റംഗങ്ങൾക്ക് നോട്ട് കൊടുത്ത് സംസാരിക്കേണ്ട സ്ഥിതി വരും. അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങൾക്കേർപ്പെടുത്തിയ പ്രീസെൻസർഷിപ്പിനേക്കാൾ കടുത്തതാണിത്. നിരോധിച്ച വാക്കുകൾക്ക് പകരം പുതിയ വാക്കുകൾ കണ്ടുപിടിക്കുമെന്നും കോടിയേരി പറഞ്ഞു.

കേ​ന്ദ്ര​മ​ന്ത്രി​ ​ജ​യ​ശ​ങ്ക​റി​ന്റെ
സ​ന്ദ​ർ​ശ​നം​ ​ദു​രു​ദ്ദേ​ശ്യ​പ​രം​:​ ​സി.​പി.​എം

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വി​മ​ർ​ശ​ന​ത്തി​ന് ​പി​ന്നാ​ലെ,​ ​കേ​ന്ദ്ര​ ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ ​എ​സ്.​ ​ജ​യ​ശ​ങ്ക​റി​ന്റെ​ ​കേ​ര​ള​സ​ന്ദ​ർ​ശ​നം​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മു​ന്നി​ൽ​ ​ക​ണ്ടു​ള്ള​ ​നീ​ക്ക​മാ​ണെ​ന്ന് ​കു​റ്റ​പ്പെ​ടു​ത്തി​ ​സി.​പി.​എ​മ്മും.​ ​കേ​ര​ള​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​കേ​ന്ദ്ര​ ​പ​ദ്ധ​തി​ക​ളാ​ണെ​ന്ന് ​അ​വ​കാ​ശ​പ്പെ​ട്ട് ​വ​ന്നി​രി​ക്കു​ന്ന​ത് ​അ​ടു​ത്ത​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മു​ന്നി​ൽ​ ​ക​ണ്ടാ​ണെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​വി​ശ​ദീ​ക​രി​ച്ച​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​സം​സ്ഥാ​ന​ ​ഭ​ര​ണ​ത്തെ​ ​അ​പ്ര​സ​ക്ത​മാ​ക്കാ​നാ​ണ് ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​ശ്ര​മം.

കേ​ന്ദ്ര​ത്തി​ലെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​മ​ന്ത്രി​യാ​ണ് ​ജ​യ​ശ​ങ്ക​ർ.​ ​അ​ദ്ദേ​ഹം​ ​കേ​ര​ള​ത്തി​ൽ​ ​അ​ധി​കം​ ​വ​ന്നി​ട്ടു​ള്ള​യാ​ള​ല്ല.​ ​വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​ ​കാ​ണു​ന്ന​തൊ​ക്കെ​ ​ന​ല്ല​തു​ത​ന്നെ.​ ​പ​ക്ഷേ​ ​ഇ​പ്പോ​ൾ​ ​വ​ന്ന​തി​ന് ​പി​ന്നി​ൽ​ ​ദു​രു​ദ്ദേ​ശ്യ​മു​ണ്ട്.​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​പ്ര​ഖ്യാ​പി​ച്ച​ ​പ​ദ്ധ​തി​ക​ളൊ​ന്നും​ ​ഇ​വി​ടെ​ ​ന​ട​പ്പാ​ക്കു​ന്നി​ല്ല.​ 45​ ​മീ​റ്റ​ർ​ ​വീ​തി​യി​ൽ​ ​ദേ​ശീ​യ​പാ​താ​ ​വി​ക​സ​നം​ ​ന​ട​പ്പാ​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത് ​എ​ൽ.​ഡി.​എ​ഫാ​ണ്.​ ​കേ​ര​ള​ത്തി​ൽ​ ​ഭൂ​മി​ക്ക് ​പൊ​ന്നും​ ​വി​ല​യാ​യ​തി​നാ​ൽ​ ​പ​ദ്ധ​തി​ ​താ​ങ്ങാ​നാ​വി​ല്ലെ​ന്ന് ​പ​റ​ഞ്ഞ് ​കേ​ന്ദ്രം​ ​ത​ട​സം​ ​നി​ന്നു.​ ​ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്റെ​ 25​ ​ശ​ത​മാ​നം​ ​തു​ക​ ​സം​സ്ഥാ​നം​ ​വ​ഹി​ക്കാ​മെ​ന്ന​റി​യി​ച്ച​തോ​ടെ​യാ​ണ് ​ക​രാ​റു​ണ്ടാ​ക്കി​യ​ത്.

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ ​ഇ​ട​പെ​ടേ​ണ്ട​ത​ല്ല​ല്ലോ​ ​ഇ​വി​ട​ത്തെ​ ​കാ​ര്യ​ങ്ങ​ൾ.​ ​ക​ഴി​ഞ്ഞ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലും​ ​കു​റേ​ ​കേ​ന്ദ്ര​മ​ന്ത്രി​മാ​ർ​ ​ഇ​വി​ടെ​ ​വ​ന്ന് ​ടെ​ന്റ​ടി​ച്ച് ​താ​മ​സി​ച്ചി​ട്ടെ​ന്താ​യി​?​ ​കേ​ന്ദ്ര​ത്തി​ൽ​ ​നി​ന്ന് ​ആ​ളു​ക​ളെ​യൊ​ക്കെ​ ​കൊ​ണ്ടു​വ​ന്ന് ​പ്ര​ചാ​ര​ണം​ ​ന​ട​ത്തേ​ണ്ട​ ​കാ​ര്യം​ ​ത​ങ്ങ​ൾ​ക്കി​ല്ല.​ ​ഇ​വി​ടെ​യാ​ളു​ക​ളു​ണ്ട്.