ആറ്റിങ്ങൽ: നഗരസഭയിലെ കൊടുമൺ ഏലായിൽ അഞ്ച് എക്കർ പാടത്ത് പുരവൂർ എസ്.വി.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ കൃഷിയിറക്കി.അത്യുത്പാദനശേഷിയുള്ള ജ്യോതി ഇനത്തിൽപ്പെട്ട വിത്ത് പാകി 22 ദിവസങ്ങൾ ശേഷം ഞാറാക്കി മാറ്റിയ ശേഷമാണ് പാടശേഖര സമിതിയോടൊപ്പം കുട്ടികൾ ഞാറ് നട്ടത്.മറ്റ് കൃഷിയോടൊപ്പം നെൽകൃഷിയും കുട്ടികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യമാണ് സാക്ഷാത്കരിച്ചത്. 2010 മുതൽ മുടങ്ങാതെ കൃഷി ചെയ്യുന്ന ഒരു പ്രധാന പാടശേഖരം കൂടിയാണ് ഇവിടം.പാടശേഖര സമിതി അംഗങ്ങളായ എ.ഗിരിജൻ, അശോക് കുമാർ, പ്രഭാകരൻ നായർ, ഹെഡ്മാസ്റ്റർ സാബു, പി.ടി.എ പ്രസിഡന്റ് സാബു,എസ്.എം.സി അംഗം രഞ്ജിനി നേതൃത്വം നൽകി.