malankara

തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയിലെ മെത്രാന്മാരായി ഡോ.മാത്യു മനക്കരക്കാവിൽ റമ്പാനും ഡോ. ആന്റണി കാക്കനാട്ട് റമ്പാനും അഭിഷിക്തരായി. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാബാവ മുഖ്യകാർമ്മികത്വം വഹിച്ചു. മാത്യു മനക്കരക്കാവിൽ മാത്യുസ് മാർ പോളിക്കാർപോസ് എന്ന നാമത്തിലും ആന്റണി കാക്കനാട്ട് ആന്റണി മാർ സിൽവാനോസ് എന്ന പേരിലുമാണ് അഭിഷിക്തരായത്.

ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറേലി ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വചന സന്ദേശം നൽകി. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, തിരുവനന്തപുരം ലത്തീൻ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. തോമസ് ജെ.നെറ്റോ തുടങ്ങിയവർ പങ്കെടുത്തു.