തിരുവനന്തപുരം:നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്‌പീച്ച് ആൻഡ് ഹിയറിംഗും (നിഷ്) സംസ്ഥാന സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടത്തിവരുന്ന പ്രതിമാസ നിഡാസ് പരിപാടിയിൽ ഇന്ന് 'ബൗദ്ധിക വെല്ലുവിളി: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ' എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടക്കും. ഗൂഗിൾ മീറ്റിലൂടേയും യൂട്യൂബിലൂടേയും രാവിലെ 10.30 മുതൽ 11.30ർവരെ നടക്കുന്ന വെബിനാറിൽ തത്സമയം പങ്കെടുക്കാം.സ്‌പെഷ്യൽ എഡ്യൂക്കേഷൻ ഫാക്കൽറ്റി ശാരദാദേവി എസ് നേതൃത്വം നൽകും.സെമിനാറിന്റെ ലിങ്ക് ലഭിക്കുന്നതിനും മറ്റ് വിവരങ്ങൾക്കുമായി http://nidas.nish.ac.in/be-a-participant/ ലിങ്കിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് http://nidas.nish.ac.in/ വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 9447082355/ 04712944675.