
വായനക്കാർ എം.ടിയെ നിരന്തരം വായിച്ചുകൊണ്ടിരിക്കുന്നു. അതിൽ നോവലുകൾ, ചെറുകഥകൾ, ലേഖനങ്ങൾ, ബാലസാഹിത്യങ്ങൾ, തിരക്കഥകൾ, എല്ലാം , എല്ലാമുണ്ട്.
എം.ടിയെക്കുറിച്ച് ആർക്കും ഒന്നും പുതുതായി പറയാനുണ്ടാകുമെന്ന് തോന്നുന്നില്ല. ചലച്ചിത്ര രംഗത്തെ അടിമുടി ഉടച്ചുവാർത്ത ചലച്ചിത്രകാരനുമാണ് എം.ടി.
ഏറ്റവും കൂടുതൽ സിനിമകൾ ഞാൻ സംവിധാനം ചെയ്തത് എം.ടിയുടെ തിരക്കഥയിലാണ്. അതൊരു ഭാഗ്യമായി ഞാൻ കരുതുന്നു. തന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം എനിക്ക് ഗുരുതുല്യനാണ്. ജ്യേഷ്ഠ സഹോദരനാണ്.
ഒരിക്കൽ എം.ടി എന്നോട് പറയുകയുണ്ടായി,
``എനിക്ക് താഴെ ഒരനിയനില്ല, ആ കുറവ് ഇപ്പോൾ ഞാൻ അറിയുന്നില്ല..."
അതൊരു വലിയ അംഗീകാരമായി ഞാൻ കരുതുന്നു.
അതൊന്നുമല്ല, തന്നെ ഏറെ അത്‌ഭുതപ്പെടുത്തിയത്, മാതൃകാപരമായ അദ്ദേഹത്തിന്റെ ജീവിത രീതിയാണ്. എത്രമാത്രം ആഡംബരത്തോടെ ജീവിക്കാൻ സാഹചര്യമുള്ള ഒരു സാഹിത്യകാരനാണ് എം.ടിയെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ അത്തരം ആർഭാടങ്ങളൊന്നുമില്ലാതെ വളരെ ലളിതമായ ജീവിത ശൈലിയാണ് എം.ടി ഇഷ്ടപ്പെടുന്നത്.
എം.ടി. ഒരേകാന്തപഥികനാണ്. ശാന്തനാണ്.
പ്രതിഭയുടെ മുദ്രപതിപ്പിച്ച ഇടങ്ങൾ നിരവധി!
മൗനത്തിലും ആ മനസ് എന്തൊക്കെയോ തേടുകയാണെന്ന് തനിക്ക് തോന്നിയിട്ടുണ്ട്.
പലപ്പോഴും ഒരു പുതിയ സൃഷ്ടിയുടെ പിറവി.
ഒാരോ കാലഘട്ടത്തിലും ഒാരോ അവതാരങ്ങൾ ഉണ്ടാകാറുണ്ട്. അവർ ഇതിഹാസ തുല്യരാണ്. അവർ തരുന്ന കരുതൽ സ്നേഹം ഇതൊന്നും മറ്റാർക്കും തരാൻ കഴിയില്ല. എം.ടിയുടെ പിറന്നാൾ എവിടെയായാലും മലയാളികൾ ഒാർത്തുവയ്ക്കാറുണ്ട്. ആയുരാരോഗ്യ സൗഖ്യങ്ങൾ പ്രാർത്ഥനയോടെ നേരുന്നു.