photo

നെടുമങ്ങാട്:സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി നെടുമങ്ങാട്,പാലോട്, കാട്ടക്കട പരിധിയിലുള്ള പൊതു വിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് നഗരസഭാ ചെയർപേഴ്സൺ ശ്രീജ.സി.എസ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.നിത.എസ്.നായർ, ഡോ.നസീറ,ഡോ.അനിത,സൗമ്യ,ബൈജു,ശ്രീകമാർ, കെ.സനൽകുമാർ എന്നിവർ നേതൃത്വം നൽകി.