
പൂവാർ:തിരുപുറം ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് തിരുപുറം സുരേഷ് അദ്ധ്യക്ഷത വഹിച്ചു.പദ്ധതി കരട് രേഖ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻ ഡാർവിൻ പ്രകാശനം ചെയ്തു. വാർഷിക പദ്ധതി രേഖ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ പ്രിയ.പി.ആർ അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിനി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശുഭദാസ്,കെ.വസന്ത,മുൻ പ്രസിഡന്റ് ഷീനാ എസ്.ദാസ്, മെമ്പർമാരായ എൻ. ഷിബു, ഗോപാലകൃഷ്ണൻ നായർ, ലിജിൻകുമാർ,ജയകുമാരി,മഞ്ജുഷ, ജെ.ഗിരിജ,അനിൽകുമാർ,ക്രിസ്തുദാസ്,അഖിൽ, പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശശിധരൻ നായർ,കുടുംബശ്രീ ചെയർപേഴ്സൺ ലൂസി,ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ഷംന,കില റിസോഴ്സ് പേഴ്സൺ അജിത്, മെഡിക്കൽ ഒാഫീസർ ഡോ.സുബി,ആയുർവേദ ഡോക്ടർ ഇന്ദു മൃഗഡോക്ടർ വിജേഷ്,ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ്, ആശാ വർക്കർമാർ,അങ്കണവാടി ടീച്ചർമാർ,പഞ്ചായത്ത് ജീവനക്കാർ,കുടുംബശ്രീ സി.ഡി.എസ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.