
വർക്കല: കാഥികനും നാടകനടനുമായ ശ്രീനിവാസപുരം സ്വപ്നത്തിൽ കാപ്പിൽ അജയകുമാർ (69) നിര്യാതനായി. പ്രധാനമായും സാഹിത്യകൃതികൾ കഥാപ്രസംഗമാക്കിയ അജയകുമാർ അയ്യായിരത്തിലധികം വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചു. നിരവധി നാടകങ്ങളിലും ഏതാനും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1988ൽ കൊല്ലം അനുഷ നാടകസമിതി പിന്നീട് തിരുവനന്തപുരം ആസ്ഥാനമാക്കി കേരള തീയേറ്റേഴ്സ് എന്നിവയ്ക്ക് രൂപം നൽകി. സംഗീതനാടക അക്കാഡമിയുടെ ഗുരുപൂജ പുരസ്കാരം ലഭിച്ചു. ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതിയിൽ ജൂനിയർ സൂപ്രണ്ടായാണ് വിരമിച്ചത്. ഭാര്യ: തങ്കമണി. മക്കൾ: അനുഷ, ആശ, രവിശങ്കർ. മരുമകൻ: രാജ്കൃഷ്ണ. സംസ്കാരം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടന്നു.